നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: നാളെ മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താൻ തീരുമാനിച്ച പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ആവശ്യങ്ങൾ അനുഭവപൂർവം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രൈവറ്റ് ബസുകള്‍ സർക്കാർ ലീസിൽ എടുക്കുന്നതും ബസുകളുടെ ടൈമിങ് കാലോചിതമായി പരിഷ്കരിക്കുന്നതും കെഎസ്ആര്‍ടിസിയുമായുള്ള ഓവർലാപ്പിങ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നതുമടക്കം എട്ട് ആവശ്യങ്ങളാണ് അംഗീകരിച്ചിട്ടുണ്ട്. അതേസമയം ബസ് ചാർജ് കൂട്ടുന്ന കാര്യത്തിലും കൺസഷൻ തുക കൂട്ടുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.