കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസിൽ 'ജീവദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കട്ടിപ്പാറ: കേരള പോലീസ് 'പോൾ ബ്ലഡ്'  വിഭാഗത്തിന്റെയും കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും ഈങ്ങാപ്പുഴ ഫെഡറൽ ബാങ്ക് -Hope പദ്ധതി യുടെയും സംയുക്താഭിമുഖ്യത്തിൽ 'ജീവദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുക്കം എം.വി.ആർ കാൻസർ സെന്റർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സ്കൂളിൽ വെച്ചായിരുന്നു ക്യാമ്പ് നടന്നത്.
പഞ്ചായത്ത് പ്രസിഡന്റ്  സജീന ടീച്ചർ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോസ് കെ.പി ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർമാരായ ജംഷീന അസീസ്,നിധീഷ് കല്ലുള്ളതോട്,  പി.ടി.എ പ്രസിഡന്റ് ബാബു വി.പി, പാലിയേറ്റീവ് യൂണിറ്റ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ബിക്സി ചാക്കോച്ചൻ, പ്രസന്നകുമാർ എൻ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഏകോപിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ക്യാമ്പിൽ പങ്കാളികളായി രക്തദാനം നടത്തി.


https://chat.whatsapp.com/FnNpnXLcWpV4may3tpfBXK?s=cl&p=a&iam=2