ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു,
പുതുപ്പാടി കൊട്ടാരക്കോത്ത് കാവുംപുറം അങ്ങാടിയിൽ ഹോട്ടൽ നടത്തിവരികയായിരുന്ന അബ്ബാസ്(53) ആണ് മരിച്ചത്.
ഏതാനും ദിവസം മുമ്പാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയത്.കഴിഞ്ഞ എട്ടാം തിയ്യതി വീട്ടിലെ സ്റ്റയർകേസിൽ നിന്നും വീണതിനെ തുടർന്ന് പരിക്കേറ്റു എന്നാണ് ആശുപത്രിയിൽ അറിയിച്ചിരുന്നത്. 11 ഓളം വാരിയെല്ലുകളാണ് പൊട്ടിയിരുന്നത്, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിൽ എത്തി ഇന്നലെ വീണ്ടും ശരീരവേദന മൂർച്ചിച്ചതിനെ തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കിയും, ഇന്നു രാവിലെ മരിക്കുകയുമായിരുന്നു..
ഇന്ന് വൈകിട്ട് 4.30 ഓടെ ഖബറടക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്, എന്നാൽ മർദ്ദന വിവരം പുറത്തു വന്ന സ്ഥിതിക്ക് പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷമായിരിക്കും സംസ്കാകാരം.
