പഞ്ചാബിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു
പട്യാല: പഞ്ചാബില്‍ രാജ്പുരയ്ക്ക് സമീപം പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ചു. അമൃത്സര്‍- കര്‍മഭൂമി എക്‌സ്പ്രസിനാണ് തീപിടിച്ചത്. നാലു കോച്ചുകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. റെയില്‍വേ ഉദ്യോഗസ്ഥരും പൊലിസും അഗ്നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ബോഗിക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ ആളപായമോ പരുക്കോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല
