ചികിത്സാ ധനസമാഹരണമായ 'ചിറക്' ശ്രദ്ധേയമായി.
കട്ടിപ്പാറ:ലോക മലയാളികളുടെ നൊമ്പരമായി മാറിയ കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി പ്രദേശത്തെ ഡേവിഡ്, ഏതൻ, ഒലിവർ എന്ന പിഞ്ചു പൈതങ്ങൾക്ക് വേണ്ടി കന്നൂട്ടിപ്പാറ IUM എൽ.പി സ്കൂൾ നടത്തിയ ചികിത്സാ ധനസമാഹരണമായ 'ചിറക്' ശ്രദ്ധേയമായി.
വൈകുന്നേരം 4 മണി മുതൽ 8 മണി വരെ സ്കൂൾ അങ്കണത്തിൽ നടത്തിയ സ്നേഹ സംഗീതവും സൗഹാർദ സംഗമവും രക്ഷിതാക്കളും, വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും, നാട്ടുകാരും ഒരുമിച്ച് ചേർന്ന് സഹായ അനുഭൂതിയുടെ പുതുചരിത്രം തീർത്തു. കുഞ്ഞിന്റെ കൈ പിടിച്ച് രക്ഷിതാക്കൾ എത്തിയപ്പോൾ കരുണയുടെ വാതിൽ തുറന്ന് സ്കൂൾ അവരെ ചേർത്തുപിടിച്ചു.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. സജീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹിം ഹാജി, ബ്ലോക്ക് മെമ്പർ നുശ്ഹത്ത് ടീച്ചർ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ ബ്രിജില സനീഷ്, സ്കൂൾ ചീഫ് പ്രമോട്ടർ എ.കെ. അബൂബക്കർ കുട്ടി, പ്രധാന അധ്യാപിക ജസീന ഹുസൈൻ, എസ്.എസ്.ജി ചെയർമാൻ അലക്സ് മാത്യു, കൺവീനർ സലാം കന്നൂട്ടിപ്പാറ, പി.വി. മുഹമ്മദ്, പി.ടി. ബഷീർ, റെജി, വി.എം. അബ്ദുറഹിമാൻ, നിസാർ കെ.കെ, കെ.പി. മുഹമ്മദലി,സജ്ന നിസാർ,ദിൻഷ ദിനേശ്, കെ.സി. ശിഹാബ്, തസ്ലീന പി.പി, ഷബീജ് ടി, യാസീൻ പി, ഫൈസ് ടി.എം, നീതു പീറ്റർ, ആര്യ മുരളി, അനു ബേബി, ഹസീബ എം, ഷാഹിന കെ.എ, മുംതാസ് വി.കെ, സജിത, ബാസില, പി.ടി.എ, എം.പി.ടി.എ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
