എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടി താമരശ്ശേരി ജി വി എച്ച് എസ് എസ് സ്കൂൾ

താമരശ്ശേരി: എസ്എസ്എൽസി പരീക്ഷാഫലം  പുറത്തുവന്നപ്പോൾ 100 ശതമാനം വിജയം നേടി താമരശ്ശേരി ജിവിഎച്ച്എസ്എസ് സ്കൂൾ. 

50 വിദ്യാർത്ഥികൾ പ്ലസ് നേടി
27 വിദ്യാർഥികൾ  9 എ പ്ലസും, 15 കുട്ടികൾക്ക് 8 എ പ്ലസ് ലഭിച്ചു.

1957 തുടങ്ങിയ  വിദ്യാലയം ആദ്യമായാണ് 100% വിജയം കരസ്ഥമാക്കുന്നത് .
സ്കൂൾ പ്രധാനാധ്യാപക : ജ്യോതി മാനോത്ത്

താമരശ്ശേരി മലയോര മേഖലയിൽ നിന്ന് നിരവധി വിദ്യാർഥികളാണ് സ്കൂളിനെ ആശ്രയിക്കുന്നത്.  
കോവിഡ് പ്രതിസന്ധി തരണം ചെയ്തു 100% വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് അധ്യാപകർ.

കോവിഡ് പ്രതിസന്ധിയിൽ എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിന് വേണ്ടി  യുവജന സംഘടനകളുടെ സഹായം
സ്കൂളിന് ലഭിച്ചിരുന്നു. 100% വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും പിടിഎ പ്രസിഡണ്ടും അധ്യാപകരും നന്ദി രേഖപ്പെടുത്തി.
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍