കൊല്ലപ്പെട്ട ആറു വയസുകാരി മാതാപിതാക്കളുടെ 11 വര്‍ഷത്തെ കാത്തിരുപ്പിനൊടുവില്‍ കിട്ടിയ പിഞ്ചോമന
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റില്‍ കൊല്ലപ്പെട്ട ആറു വയസുകാരി മാതാപിതാക്കളുടെ 11 വര്‍ഷത്തെ കാത്തിരുപ്പിനൊടുവില്‍ കിട്ടിയ പിഞ്ചോമന. എസ്‌റ്റേറ്റ് നിവാസികള്‍ക്കെല്ലാം പ്രിയപ്പെട്ടവളായിരുന്നതിനാല്‍ അര്‍ജുന്റെ സ്‌നേഹപ്രകടനങ്ങളില്‍ ആര്‍ക്കും സംശയമുണ്ടായില്ല. എല്ലാ ദിവസവും പ്രതി കുട്ടിക്കായി ചോക്കലേറ്റുകള്‍ വാങ്ങിവന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അര്‍ജുന്‍ ലൈംഗികാതിക്രമം നടത്തുന്നതിനിടെ കുട്ടി മരിച്ചെന്നു കരുതി ലയത്തിലെ മുറിക്കുള്ളില്‍ വാഴക്കുല കെട്ടി തൂക്കിയിട്ടിരുന്ന കയറില്‍ ഷാള്‍ ഉപയോഗിച്ച് കെട്ടുകയും കഴുത്തില്‍ കുരുക്കുകയും ചെയ്യുകയായിരുന്നെന്നു പോലീസ് പറഞ്ഞു. കൊലപാതകമാണെന്നും കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും വണ്ടിപ്പെരിയാര്‍ സി.ഐ: ടി.ഡി.സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.
അര്‍ജുന്‍ കുട്ടിയുടെ വീടിനുള്ളില്‍ കടക്കുമ്ബോള്‍ മുന്‍വശത്തു മറ്റ് ചെറുപ്പക്കാര്‍ ചേര്‍ന്നു പരസ്‌പരം മുടിവെട്ടുകയായിരുന്നു. അര്‍ജുന്‍ വീടിന് പിന്‍വശത്തെ ജനാല വഴിയാണു രക്ഷപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍