കട്ടിപ്പാറ പീഢനം;പ്രതിയെ സഹായിച്ചെന്നു കരുതുന്ന സ്ത്രീയെ കുറിച്ച് അന്വേഷണം ഊർജിതമാക്കി.

താമരശ്ശേരി: കായിക താരമായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ പ്രകാരം അറസ്റ്റിലായ അധ്യാപകനെ സഹായിച്ചെന്ന് പറയുന്ന സ്ത്രീയുടെ പങ്കിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.രണ്ടു തവണ പോലീസ് ഇവരുടെ വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

നെല്ലിപ്പൊയിലിൽ ഒരു വീട്ടിൽ  വെച്ച് വിദ്യാർത്ഥിനിക്കുനേരെ ലൈഗിംക കടന്നാക്രമണം നടത്തിയെന്ന് പരാതിക്കാരി മൊഴി നൽകിയിരുന്നു. ഈ വീട്ടിൽ ആവശ്യമായ സഹായം ചെയ്തു കൊടുത്ത സ്ത്രീയെ ചോദ്യം ചെയ്യുന്നതിനും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുമായാണ് പോലീസ് സ്ത്രീയെ തേടിയെത്തിയത്.

ഇതിനിടെ പ്രതിക്കെതിരെ മർദ്ദന പരാതിയുമായി കൂടുതൽ പേർ രംഗത്ത് വന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍