കോവിഡ് നിയമലംഘനത്തിന് പുല്ലൂരാംപാറ സ്‌പോട്‌സ് അക്കാദമിക്കെതിരെ പോലീസ് കേസെടുത്തു


തിരുവമ്പാടി: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിദ്യാര്‍ത്ഥികളെ അണി നിരത്തി പൊതു പരിപാടി സംഘടിപ്പിച്ച പുല്ലൂരാംപാറ സ്‌പോട്‌സ് അക്കാദമി അധികൃതര്‍ക്കെതിരെ തിരുവമ്പാടി പോലീസ് കേസെടുത്തു. അക്കാദമി ചെയര്‍മാന്‍, കണ്‍വീനര്‍, ഉദ്ഘാടകന്‍ എന്നിവര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി വ്യാപന നിയമപ്രകാരം കേസെടുത്തത്. മാസ്‌ക് ധരിക്കാത്ത ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള അന്‍പതിലേറെ വിദ്യാര്‍ത്ഥികളെ അണി നിരത്തി പൊതു പരിപാടി സംഘടിപ്പിച്ചത് വാര്‍ത്തയായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട റൂറര്‍ എസ് പി. എ ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. കുട്ടികളും മുതിര്‍ന്നവരും മാസ്‌ക് ധരിക്കാതെ കൂട്ടം കൂടി നിന്നാണ് പരിപാടി നടത്തിയത്. നിയമലംഘനത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് കേസെടുക്കാന്‍ റൂറല്‍ എസ് പി നിര്‍ദേശിച്ചത്. ലോക് ഡൗണ്‍ സമയത്ത് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നടത്തിയതിനെതിരെയും വ്യാപക പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പോലീസോ ആരോഗ്യ വകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിന്നു പിന്നാലെയാണ് മാസ്‌ക് പോലും ധരിക്കാതെ പിഞ്ചു കുട്ടികളെ പോലും അണി നിരത്തി പരിപാടി സംഘടിപ്പിച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍