കന്നൂട്ടിപ്പാറ വിംഗ്സിൽ ബഷീർ ദിനം ആചരിച്ചു
കട്ടിപ്പാറ: വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഇരുപത്തി ഏഴാം ചരമവാർഷിക ദിനാചരണം കന്നൂട്ടിപ്പാറ വിംഗ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
കട്ടിപ്പാറ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷാഹിം ഹാജി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ജീവിതം കഥയിലേക്കു കൊണ്ടുവന്നത് ബഷീറാണെന്ന് അദ്ദേഹം അനുസ്മരിച്ചു.വാർഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ.കെ അബൂബക്കർ കുട്ടി അധ്യക്ഷനായിരുന്നു.
കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം ബഷീർ ദിന സന്ദേശം നൽകി. പച്ചയായ ജീവിതത്തിൽ നിന്നുംചീന്തിയെടുക്കപ്പെട്ട ഏടുകളാണ് ബഷീറിൻ്റെ രചനകളെന്നും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയാണ് ബഷീർ കഥയെഴുതിയതെന്നും ഹെഡ്‌മാസ്റ്റർ പറഞ്ഞു.
അമരാട് എം ജി എൽ സി യിലെ പ്രസന്ന ടീച്ചർ ആശംസാ പ്രസംഗം നടത്തി.പ്രബിത ടീച്ചർ സ്വാഗതവും സജീന ടീച്ചർ നന്ദിയും പറഞ്ഞു.
കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍