താമരശ്ശേരി:ടി പി ആർ മാനദണ്ഡമാക്കാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാദിവസവും മുഴുവൻ കടകളും തുറന്ന് പ്രവർത്തിപ്പിക്കുവാൻ അനുവദിക്കുക ,കോവിടിന്റെ പേരിൽ അനാവശ്യ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക,ഹോട്ടലുകളിൽ അകലം പാലിച്ചു കൊണ്ട് ഇരുത്തി ഭക്ഷണം കൊടുക്കാൻ അനുവദിക്കുക ,യാതൊരു നിയന്ത്രണവും ഇല്ലാതെ നടത്തുന്ന കുത്തക കമ്പനികളുടെ ഓൺലൈൻ വ്യാപാരം അവസാനിപ്പിക്കുക എന്നീ ആ വിശ്വങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ PWD ഓഫീസ്, ട്രഷറി എന്നീ സർക്കാർ ഓഫീസിന് മുമ്പിൽ വ്യാപരികൾ 10 മണി മുതൽ ഉപവസിക്കും. നാളെ അവശ്യ സർവീസ് ഉൾപ്പടെ ഉള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് പണിമുടക്കും എന്നുംയൂണിറ്റ് പ്രസിഡണ്ട് അമീര്‍ മുഹമ്മദ് ഷാജി ,ജനറല്‍ സെക്രട്ടറി റെജി ജോസഫ്, ട്രഷറര്‍ മസൂദ് കെ.എം., അബ്ദുല്‍ മജീദ്, കെ.കെ. മോഹനന്‍, മുര്‍ത്താസ് ഫസല്‍ അലി, അബ്ദുള്‍ റഹീം, ബോബൻ , സാലി, ഷംസുഎന്നിവര്‍ സംസാരിച്ചു.വ്യാപാരി നേതാക്കൾ അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍