അടിവാരത്ത് കണ്ടയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

അടിവാരം: അടിവാരത്ത് കണ്ടയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. താമരശ്ശേരി ചുരം ഇറങ്ങി വരികയായിരുന്ന കാറില്‍ കണ്ടയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. അടിവാരം പള്ളിക്ക് മുന്‍വശത്ത് മൂന്ന് മണിയോടെയായിരുന്നു അപകടം.


 ലോറിയുടെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് നിഗമനം. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍