താമരശ്ശേരി പട്ടണത്തോട് ചേർന്ന വാർഡ് എട്ട് കാരാടി, വാർഡ് നാല് ചുങ്കം നോർത്ത് എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ രണ്ടു മണി വരെ മാത്രം

 



താമരശ്ശേരി: കോവിഡ് ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് കലക്ടർ പൂർണമായും കണ്ടയ്മെമെൻ്റ് സോണായി പ്രഖ്യാപിച്ചു താമരശ്ശേരി പട്ടണത്തോട് ചേർന്ന് കിടക്കുന്ന കാരാടി സ്റ്റാൻ്റ് ഉൾപ്പെടുന്ന എട്ടാം വാർഡ്, ചുങ്കം ജംഗ്ഷനോട് ചേർന്ന് കിടക്കുന്ന മൂന്നാംതോട് റോഡ് ജംഗ്ഷൻ മുതൽ ചെക്ക് പോസ്റ്റ് വരെ ( കയ്യേലിക്കുന്ന് ഒഴികെ) ചുങ്കം നോർത്ത് നാലാം വാർഡ്   തുടങ്ങിയ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ രണ്ടു മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ..

കണ്ടയ്മെമെൻ്റ് സോണിലെ നിയന്ത്രണങ്ങൾ:

1. കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഓഫിസുകൾ/ആരോഗ്യവകുപ്പ് പോലീസ് ഹോം
ഗാർഡ് /ഫയർ ആൻറ് റസ്ക്യു എക്സൈസ് റവന്യൂ ഡിവിഷണൽ ഓഫീസ് / താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്/ട്രഷറി കെ.എസ്.ഈ.ബി വാട്ടർ അതോറിറ്റി പാൽ സംഭരണം വിതരണം, പാചകവാതകവിതരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതുവിതരണവകുപ്പ് ATM / അക്ഷയ സെൻററുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാവുന്നതാണ്

2.ദുരന്തനിവാരണപ്രവർത്തികൾ തടസ്സം കൂടാതെ നടത്തുന്നതിനായി ജില്ലാ നിർമ്മിതി കേന്ദ്ര, പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകളെ കണ്ടെയിൻമെൻറ് സോണിൽനിന്നും ഒഴിവാക്കുന്നു. ഈ വകുപ്പുകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാർ ഔദ്യോഗികതിരിച്ചറിയൽ കാർഡ് ബന്ധപ്പെട്ട പോലീസ് മറ്റ് പരിശോധനാ ഉദ്യോഗസ്ഥരെ കാണിക്കേണ്ടതും യാത്രാനുമതി വാങ്ങേണ്ടതുമാണ്.

3. നാഷണലൈസ്ഡ് ബാങ്കുകൾ സഹകരണ ബാങ്കുകൾ 10.00 മണി മുതൽ 4.00 മണിവരെ അൻപത് ശതമാനമോ അതിൽ കുറവോ ആളുകളെ വച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്.

4. അക്ഷയ ജനസേവ കേന്ദ്രങ്ങൾ രാവിലെ 7.00 മണിമുതൽ 200 മണിവരെ പ്രവർത്തിപ്പിക്കാവുന്നതാണ് .

5. ഭക്ഷ്യ-അവശ്യവസ്തുക്കളുടെ വിൽപ്പനശാലകൾ ബേക്കറി ഉൾപ്പെടെയുള്ള കടകൾ രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 2.00 മണിവരെ പ്രവർത്തിക്കാവുന്നതാണ് .

6. മെഡിക്കൽ ഷോപ്പുകൾ /ഫാർമസികൾ എന്നിവ മുഴുവൻ സമയവും തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ് .

7. ഹോട്ടലുകളിൽ പാർസലുകൾ വിതരണം ചെയ്യുന്ന സമയം രാവിലെ 8.00 മണിമുതൽ രാത്രി
8.00 മണിവരെയായിരിക്കും . 

8. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങൾക്കും , നിരീക്ഷണത്തിനും
പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല. 

9. കണ്ടെയിൻമെൻറ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ് 
 10.നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവർ കണ്ടെയിൻമെൻറ് സോണിൽ ഒരിടത്തും നിർത്താൻ പാടുള്ളതല്ല.

 11.കണ്ടെയിൻമെൻറ് സോണിൽ രാത്രി 7.00 മണി മുതൽ രാവിലെ 5.00 മണിവരെയുള്ള യാത്രകൾ പൂർണമായി നിരോധിച്ചിരിക്കുന്നു . അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകൾക്ക് മാത്രമേ
ഇളവുണ്ടായിരിക്കുകയുള്ളൂ.

12. കണ്ടെയിൻമെൻറ് സോണിൽ ഉൾപ്പെട്ടവർ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവർ ഈ വാർഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു.

13. മേൽ പറഞ്ഞിരിക്കുന്ന കണ്ടെയിൻമെൻറ് സോണിൽ താമസിക്കുന്നവർക്ക് വാർഡിന് പുറത്ത് നിന്ന്
അവശ്യവസ്തുക്കൾ ആവശ്യമായി വരുന്ന പക്ഷം വാർഡ് RRT കളുടെ സഹായം തേടാവുന്നതാണ് . 

14. മേൽ പറഞ്ഞിരിക്കുന്ന കണ്ടെയിൻമെൻറ് സോണിലെ പോലീസ് നിരീക്ഷണം
ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ ജില്ലാപോലീസ് മേധാവികൾ സ്വീകരിക്കേണ്ടതാണ് .

15. മേൽ പറഞ്ഞിരിക്കുന്ന കണ്ടെയിൻമെൻറ് സോണിൽ തദ്ദേശസ്വയംഭരണ സ്ഥാപന
ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.

മേൽ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005 ലെ ദുരന്തനിവാരണനിയമം സെക്ഷൻ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ അനുസരിച്ചും ഇൻഡ്യൻ പീനൽ കോഡ് 188, 269 വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍