പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം; വ്യാജ സിദ്ധന്‍ അറസ്റ്റില്‍

തിരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വ്യാജസിദ്ധൻ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ അറസ്റ്റിലായി.

പറവണ്ണ ആലിൻചുവട് അമ്പലപ്പറമ്പിൽ നസീറുദ്ദീനെ (47 )യാണ് തിരൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. ജിജോവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇയാൾ ആറുമാസം മുൻപാണ് ആദ്യം പോക്സോ കേസിൽ അറസ്റ്റിലായത്.

പ്രതി പറവണ്ണയിൽ വ്യാജസിദ്ധൻ ചമഞ്ഞു ചികിത്സനടത്തിയിരുന്നു. ഇവിടെ ചികിത്സയ്ക്ക് എത്തിയ സ്ത്രീയുടെ മകൾക്കുനേരെ ലൈംഗിക അതിക്രമം നടത്തിതാണ് ആദ്യത്തെ കേസ്. 6 വിവാഹം കഴിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

സീനിയർ സിവിൽപോലീസ് ഓഫീസർ ഹരീഷ്, സി.പി.ഒ.മാരായ ഷെറിൻ ജോൺ, അജിത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തിരൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍