സി പി ഐ എം നേതാവിനെ കൊലപ്പെടുത്താൻ ഗൂഡാലോചന; കൊടുവള്ളിയിൽ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസെടുത്തു
സി പി ഐ എം താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം കെ ബാബു
കൊടുവള്ളി: സി പി ഐ എം നേതാവിനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന പരാതിയിൽ കൊടുവള്ളിയിലെ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസെടുത്തു.
സി പി ഐ എം താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം കെ ബാബുവിനെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന പരാതിയിൽ മുസ്ലിംലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് വി കേ അബ്ദുഹാജി, സെക്രട്ടറി കെ കെ എ ഖാദർ, യൂത്ത് ലീഗ് സെക്രട്ടറി എം നസീഫ്, ക്വട്ടേഷൻ നേതാവ് കൊയിലാണ്ടി സ്വദേശി നബീൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
മുൻ യൂത്ത് ലീഗ് നേതാവ് കോഴിശ്ശേരി മജീദിൻ്റ വെളിപ്പെടുത്തലിനെ തുടർന്നാണ് സംഭവം പുറത്തായത്. തുടർന്ന് കെ ബാബു പോലീസിൽ പരാതി നൽകുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍