കർഷകരെ ആദരിച്ചുകൊണ്ട് മലയാളവർഷാരംഭം

താമരശ്ശേരി : മലയാളവർഷത്തിനു തുടക്കം കുറിച്ച ചിങ്ങം 1ന് കർഷകരെ ആദരിച്ചുകൊണ്ട് താമരശ്ശേരി ഗവ. വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മാതൃകയായി. പുതിയോട്ടിൽ വിജയൻ, പി എം അബ്ദുൽ മജീദ് എന്നീ കർഷകരെയാണ് ആദരിച്ചത്. കെടവൂർ, വാപ്പനാം പൊയിൽ എന്നിവിടങ്ങളിലാണ് ആദരിക്കൽ ചടങ്ങനടന്നത്.

ഉദ്ഘാടനം വാർഡ് മെമ്പർ യുവേഷ്.എം. പി, മുഹമ്മദ്‌ ബഷീർ പി. ടി എന്നിവർ നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട്  മനോജ്‌ കെ. എസ്,കെ. പി രാധാകൃഷ്ണൻ, വി. രാജേന്ദ്രൻ, ഇ. ആർ. രാധാകൃഷ്ണൻ, സെബാസ്റ്റ്യൻ കട്ടിപ്പാറ, റഹീം, മനോജ്‌ ടി. പി,റസാഖ്‌ മലോറം,ഷീബ എന്നിവർ സംസാരിച്ചു. നിഷ  ടി. കെ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍