പി.കെ. കുഞ്ഞിക്കോയ മുസ്​ലിയാർ: വിടവാങ്ങിയത്​ വിനയാന്വിതനായ പണ്ഡിതൻ

വാവാട്​ പി.കെ. കുഞ്ഞിക്കോയ മുസ്​ലിയാരുടെ മയ്യിത്ത് വീട്ടിൽ പൊതുദർശനത്തിനു വെച്ചപ്പോൾ പ്രാർഥന നടത്തുന്നു

താമരശ്ശേരി: വാ​വാ​ട്‌ ഉ​സ്താ​ദ്‌ എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ അ​റി​യ​പ്പെ​ട്ട പി.​കെ. കു​ഞ്ഞി​ക്കോ​യ മു​സ്​​ലി​യാ​രു​ടെ വേ​ർ​പാ​ട് സ​മ​സ്ത​ക്കും നാ​ടി​നും തീ​രാ​ന​ഷ്​​ടം. പാ​ണ്ഡി​ത്യ​ത്തി​െൻറ ഭാ​വ​ങ്ങ​ളി​ല്ലാ​തെ സാ​ത്വി​ക​നും വി​ന​യം​കൊ​ണ്ട്‌ വി​സ്മ​യം തീ​ർ​ക്കു​ക​യും ചെ​യ്ത പ്ര​തി​ഭ​യാ​യി​രു​ന്നു പി.​കെ. കു​ഞ്ഞി​ക്കോ​യ മു​സ്​​ലി​യാ​ർ. ചെ​റു​പ്പ​വ​ലു​പ്പ​മി​ല്ലാ​തെ എ​ല്ലാ​വ​രോ​ടും ബ​ഹു​മാ​ന​വും വി​ന​യ​വും പു​ല​ർ​ത്തു​ക​യും സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ആ​ത്മീ​യ വേ​ദി​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ശം​സു​ല്‍ ഉ​ല​മ ഇ.​കെ. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ർ, കോ​ട്ടു​മ​ല അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ർ, താ​ഴേ​ക്കോ​ട് കു​ഞ്ഞ​ല​വി മു​സ്​​ലി​യാ​ർ, അ​ണ്ടോ​ണ അ​ബ്​​ദു​ല്ല മു​സ്​​ലി​യാ​ർ, നാ​ര​ക​ശ്ശേ​രി അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ർ തു​ട​ങ്ങി​യ​വ​ര്‍ പ്ര​ധാ​ന ഉ​സ്താ​ദു​മാ​രും പി.​എം.​എ​സ്.​എ പൂ​ക്കോ​യ ത​ങ്ങ​ള്‍, ചാ​പ്പ​ന​ങ്ങാ​ടി ബാ​പ്പു മു​സ്​​ലി​യാ​ർ, ഇ.​കെ. ഉ​മ​റു​ല്‍ ഖാ​ദി​രി, ക​ണ്ണി​യാ​ല​മ മൗ​ല എ​ന്നി​വ​ര്‍ ആ​ത്മീ​യ ഗു​രു​ക്ക​ന്മാ​രു​മാ​ണ്. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം മു​ൻ​ഷി പ​രീ​ക്ഷ വി​ജ​യി​ച്ചു. അ​ണ്ടോ​ണ സൈ​നു​ൽ ഉ​ല​മ അ​ബ്​​ദു​ല്ല മു​സ്​​ലി​യാ​രു​ടെ കീ​ഴി​ൽ മ​ത​പ​ഠ​ന​രം​ഗ​ത്ത് സ​ജീ​വ​മാ​വു​ക​യും ചെ​യ്തു. വി​വി​ധ പ​ള്ളി​ക​ളി​ലെ മ​ത​പ​ഠ​ന​ശാ​ല​ക​ളി​ൽ അ​ധ്യാ​പ​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന് പ​ണ്ഡി​ത​ർ ശി​ഷ്യ​ന്മാ​രാ​യു​ണ്ട്. മ​ത, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് മ​ത​വി​ധി തേ​ടി നി​ര​വ​ധി പേ​രാ​ണ് അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ക്കാ​റ്. കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പ​ണ്ഡി​ത​ന്മാ​ർ ശി​ഷ്യ​ന്മാ​രാ​യു​ണ്ട്. ശം​സു​ല്‍ ഉ​ല​മ ഇ.​കെ. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ർ, കോ​ട്ടു​മ​ല അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ർ, താ​ഴേ​ക്കോ​ട് കു​ഞ്ഞ​ല​വി മു​സ്​​ലി​യാ​ർ, അ​ണ്ടോ​ണ അ​ബ്​​ദു​ല്ല മു​സ്​​ലി​യാ​ർ, നാ​ര​ക​ശ്ശേ​രി അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ർ തു​ട​ങ്ങി​യ​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് മ​ത​പ​ഠ​നം നേ​ടി​യ​ത്. ജി​ല്ല​യി​ലെ അ​നേ​കം മ​ഹ​ല്ലു​ക​ളു​ടെ ഖാ​ദി​കൂ​ടി​യാ​യി​രു​ന്നു. മ​ത​സ്ഥാ​പ​ന​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്ക​ു​വ​ഹി​ക്കു​ക​യും ഒ​​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു.

മു​ഹ​മ്മ​ദ്‌ കോ​യ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ, പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​ബ​ഷി​ർ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ, സ​മ​ദ് ഫൈ​സി, നി​യാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കാ​ടാ​മ്പു​ഴ അ​ല​വി ത​ങ്ങ​ൾ, മു​ജീ​ബ് ത​ങ്ങ​ൾ, ബാ​ഫ​ഖി ത​ങ്ങ​ൾ കു​ന്നും​പു​റം, അ​ബ്​​ദു​ൽ ബാ​രി ബാ​ഖ​വി, അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​ൻ എം.​എ​ൽ.​എ കാ​രാ​ട്ട് റ​സാ​ഖ്, സി.​പി. നാ​സ​ർ​കോ​യ ത​ങ്ങ​ൾ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി. ​അ​ബ്​​ദു, സി. ​മു​ഹ​മ്മ​ദ് ഫൈ​സി, കെ.​എം. ഷാ​ജി, എ. ​അ​ര​വി​ന്ദ​ൻ, വി.​എം. ഉ​മ്മ​ർ മാ​സ്​​റ്റ​ർ, മ​മ്മൂ​ട്ടി മു​സ്​​ലി​യാ​ർ വ​യ​നാ​ട്, ഉ​മ​ർ ഫൈ​സി മു​ക്കം, ബ​ശീ​റ​ലി ത​ങ്ങ​ൾ പാ​ണ​ക്കാ​ട്, സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ താ​മ​ര​ശ്ശേ​രി, ആ​ർ.​വി. കു​ട്ടി​ഹ​സ​ൻ ദാ​രി​മി, അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, ബ​ഹാ​വു​ദ്ദീ​ൻ ന​ദ്‌​വി തു​ട​ങ്ങി​യ​വ​ർ വീ​ട്ടി​ലെ​ത്തു​ക​യും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.

കടപ്പാട് :മാധ്യമം ഓൺലൈൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍