താമരശ്ശേരി
താമരശ്ശേരി പഞ്ചായത്തിലെ മികച്ച ഗ്രൂപ്പ് കൃഷിക്കുള്ള അവാർഡ് വാപ്പനാം പൊയിൽ ജനകീയ കൃഷി കൂട്ടായ്മയ്ക്ക്
താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും
കൃഷിഭവന്റെ സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച്
ഈ വർഷത്തെ മികച്ച ഗ്രൂപ്പ് കൃഷിക്ക് കോരങ്ങാട് വാപ്പനാം പൊയിൽ കൃഷി കൂട്ടായ്മയെ തെരഞ്ഞെടുത്തു.
താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൊന്നാടയും മൊമെന്റോയും കൺവീനർ പി എം അബ്ദുൽ മജീദ്, ചെയർമാൻ പി എം ജാഫർ, ജോയിൻ കൺവീനർ കെ സജിത്ത് എന്നിവർ ഏറ്റുവാങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദു റഹ്മാൻ . വൈസ് പ്രസിഡണ്ട് ഖദീജസത്താർ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാ അയ്യൂബ്ഖാൻ വാർഡ് മെമ്പർമാരായ ജോസഫ് മാത്യു, യൂ , എ പി സജിത്ത്
കൃഷി ഓഫീസർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു അവാർഡ് ഏറ്റുവാങ്ങി കൺവീനർ അബ്ദുൽ മജീദ് മറുപടി പ്രസംഗം നടത്തി.
മികച്ച കർഷകരെ ആദരിച്ചു
താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാരംഗം മലയാള സാഹിത്യ വേദി യും കർഷക കൂട്ടായ്മയും ചേർന്നുകൊണ്ട് താമരശ്ശേരി പഞ്ചായത്തിലെ മികച്ച ഗ്രൂപ്പ് കൃഷിക്ക് അവാർഡ് നേടിയ
വാപ്പനാം പൊയിൽ കൃഷി കൂട്ടായ്മ യെ ആദരിച്ചു . കൺവീനർ
പി എം അബ്ദുൽ മജീദിനെ
വാപ്പനാം പൊയിൽ കൃഷി സ്ഥലത്തു നടന്ന ചടങ്ങിൽ : ഹൈസ്കൂൾ ഡെപ്യൂട്ടി എച്ച് എം പി ടി മുഹമ്മദ് ബഷീർ . പൊന്നാടയണിയിച്ചു.
മികച്ച മുതിർന്ന കർഷകൻ മാളിയേക്കൽ അബ്ദുറഹ്മാൻ കുട്ടിക്ക് കർഷക കൂട്ടായ്മ കട്ടിപ്പാറ കൺവീനർ കെവി സെബാസ്റ്റ്യൻ പൊന്നാടയണിയിച്ചു.ചടങ്ങിൽ പി ഷീബ സ്വാഗതവും അബ്ദുൽറസാഖ് അധ്യക്ഷത വഹിച്ചു.കെവി സെബാസ്റ്റ്യൻ പി സി റഹീം മാസ്റ്റർ
പി മാധവൻ തുടങ്ങിയവർ സംസാരിച്ചു ഗ്രൂപ്പ് കൺവീനർ പി എം അബ്ദുൽ മജീദ് മറുപടി പ്രസംഗം നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍