Kerala news
മാപ്പ് പറഞ്ഞാല്‍ മക്കയിലേക്ക് നാട് കടത്താമെന്ന് ബ്രിട്ടീഷുക്കാര്‍'; വാഗ്ദാനത്തിന് വാരിയംകുന്നന്‍ അന്ന് നല്‍കിയ മറുപടി
തിരുവനന്തപുരം: മാപ്പുപറഞ്ഞാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാക്കി മക്കയിലേക്ക് നാടുകടത്താമെന്ന ബ്രിട്ടീഷുകാരുടെ വാഗ്ദാനം തള്ളിയ വ്യക്തിയാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മിക്കേണ്ട കാര്യമാണിതെന്നും സ്പീക്കര്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞത്: ''വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മിക്കേണ്ട കാര്യം, ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന് മുന്നില്‍ ഒരു വാഗ്ദാനം വച്ചിരുന്നു. മാപ്പ് പറഞ്ഞാല്‍ മക്കയിലേക്ക് നാട് കടത്താമെന്നായിരുന്നു ബ്രിട്ടീഷുകാര്‍ പറഞ്ഞത്. മക്ക എനിക്ക് ഇഷ്ടമാണ്. പക്ഷെ പിറന്ന മണ്ണില്‍ മരിക്കാനാണ് എനിക്ക് ഇഷ്ടമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം വിമോചിപ്പിച്ച പ്രദേശങ്ങള്‍ ചേര്‍ത്തൊരു രാജ്യം പ്രഖ്യാപിച്ചു. അതിന്റെ പേര് മാപ്പിള രാജ്യം എന്നല്ല, മലയാള രാജ്യം എന്നായിരുന്നു.''
സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞത്: ''വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മിക്കേണ്ട കാര്യം, ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന് മുന്നില്‍ ഒരു വാഗ്ദാനം വച്ചിരുന്നു. മാപ്പ് പറഞ്ഞാല്‍ മക്കയിലേക്ക് നാട് കടത്താമെന്നായിരുന്നു ബ്രിട്ടീഷുകാര്‍ പറഞ്ഞത്. മക്ക എനിക്ക് ഇഷ്ടമാണ്. പക്ഷെ പിറന്ന മണ്ണില്‍ മരിക്കാനാണ് എനിക്ക് ഇഷ്ടമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം വിമോചിപ്പിച്ച പ്രദേശങ്ങള്‍ ചേര്‍ത്തൊരു രാജ്യം പ്രഖ്യാപിച്ചു. അതിന്റെ പേര് മാപ്പിള രാജ്യം എന്നല്ല, മലയാള രാജ്യം എന്നായിരുന്നു.'' Also Read - കാലുവാരാന്‍ ശ്രമം; വി കെ മധുവിനെതിരെ സിപിഐഎം നടപടിയെടുത്തേക്കും ഭഗത് സിംഗിനെ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ഉപമിച്ച് അപമാനിച്ചെന്ന് ആരോപണത്തിലും എം ബി രാജേഷ് മറുപടി നല്‍കി. ''കാര്യം മനസിലാക്കാതെയാണ് പലരും ചാടുന്നത്. ഭഗത് സിംഗും വാരിയംകുന്നനും മരണത്തെ നേരിട്ട ധീരത, അതിലെ സമാനതയാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. വെടിവച്ച് കൊല്ലാന്‍ വാരിയം കുന്നനെ കോട്ടക്കുന്ന് കൊണ്ടുവന്നപ്പോള്‍ കൊല്ലും മുമ്പ് കണ്ണുകെട്ടാതെ മുന്നില്‍ നിന്ന് വെടിവയ്ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട് ലാഹോര്‍ ജയിലില്‍ കഴിയുമ്പോള്‍ തൂക്കിക്കൊല്ലുന്നതിനു പകരം വെടിവച്ച് കൊന്നാല്‍ മതിയെന്ന് പഞ്ചാബ് ഗവര്‍ണര്‍ക്ക് കത്തയച്ചയാളാണ് ഭഗത് സിംഗ്. മരണത്തിലെ ഈ സമാനതയാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.''സ്പീക്കര്‍ പറഞ്ഞു. ചരിത്ര വസ്തുത പറഞ്ഞതിന് എന്തിനാണ് മാപ്പു പറയുന്നതെന്നും വിഷയത്തില്‍ വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍