മലപ്പുറത്ത് മകളെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തം
മലപ്പുറം: പോത്ത്ക്കല്ലില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും.
മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിനുപുറമെ മറ്റൊരു മകളെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജയിലിലാണ്.
2014 മുതല്‍ രണ്ട് വര്‍ഷത്തോളം പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്നാണ് പിതാവിനെതിരെയുള്ള കേസ്. രണ്ട് കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചത് രണ്ട് കേസുകളായാണ് പോത്ത്കല്ല് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പതിനേഴുകാരിയായ മൂത്തമകളെ ബലാത്സംഗം ചെയ്ത കേസിലാണ് ഇന്ന് ജഡ്ജി പി ടി പ്രകാശന്‍ വിധി പറഞ്ഞത്.
ഇയാള്‍ തന്റെ രണ്ടാമത്തെ മകളെയും ബലാത്സംഗം ചെയ്തിരുന്നു. ഈ കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ നേരത്തെ ഇതേ കോടതിതന്നെ വിധിച്ചിരുന്നു. ഇയാളിപ്പോള്‍ ഈ ശിക്ഷാവിധി അനുഭവിച്ച് ജയിലില്‍ കഴിയുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍