പഴയ വാഹനങ്ങള്‍ പൊളിക്കുന്നതില്‍ പുതിയ നയം പ്രഖ്യാപിച്ചു


ഡല്‍ഹി: പഴയ വാഹനങ്ങള്‍ പൊളിക്കുന്നതില്‍ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ നിക്ഷേപ സംഗമത്തിലാണ് പുതിയ നയം പ്രഖ്യാപിച്ചത്.

പുതിയ നയം അനുസരിച്ച് വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും മാത്രമേ പരമാവധി ഉപയോഗിക്കാവു. അതിന് ശേഷം ഇവ നിരത്തിലിറക്കാന്‍ അനുവാദമുണ്ടായിരിക്കില്ല.

പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ രജിസ്‌ട്രേഷനിലും റോഡ് നികുതിയിലും ഇളവുകള്‍ നല്‍കും. രജിസ്‌ട്രേഷന് ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍