ഷോറൂമിൽ നിന്നിറക്കിയ പുത്തൻ കാർ എതിർവശത്തെ ഫർണിച്ചർ കടയിൽ ഇടിച്ചുകയറി
കോഴിക്കോട്: വാഹന ഷോറൂമിൽ നിന്ന് പുറത്തിറക്കിയ പുതിയ കാർ എതിർവശത്തുള്ള ഫർണിച്ചർ കടയിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് പുതിയറയിൽ ആണ് സംഭവം. ഹ്യൂണ്ടായ് ഷോറൂമിൽ നിന്നും പുറത്തിറക്കിയ പുതിയ ഗ്രാന്‍റ് ഐടെൻ നിയോസ് കാർ ആണ് സിംപിൾ ഫർണിച്ചറിലേക്ക് ഇടിച്ചു കയറിയത്.
ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് നിഗമനം. കടയുടെ മുൻവശത്തെ ഗ്ലാസുകൾ തകർന്നു. നാശനഷ്ടം കണക്കാക്കി വരികയാണ്. പുതിയ കാർ നാരങ്ങയ്ക്ക് മുകളിലൂടെ കയറ്റുന്ന ചടങ്ങിനിടെയായിരുന്നു അപകടം. വെള്ളിയാഴ്ച ഉച്ച 12 മണിയോടെയാണ് സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍