നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു; അവിശുദ്ധ കൂട്ടുകെട്ടുണ്ട്, പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്.
എംഎല്‍എമാരെ കൂട്ടി കരാറുകാര്‍ കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും താന്‍ പറഞ്ഞതില്‍ നിന്നും ഒരടി പോലും പറകോട്ടില്ലെന്നും മന്ത്രി പി. എ മുഹമ്മദ് റിയാസ്.
കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ പലയിടങ്ങളിലും ഒത്തു കളിക്കുന്നുണ്ട്. അക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്.
ആ നിലപാടില്‍ മാറ്റമില്ല.
അതുമായി ബന്ധപ്പെട്ട് താന്‍ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടില്‍ നിന്ന് പിന്നോട്ട് പോയി എന്നുമുള്ള വാര്‍ത്തകള്‍ കണ്ടു. വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ചൂണ്ടിക്കാട്ടിയത് നാട്ടിലെ ജനങ്ങളുടെ വികാരമാണ്.
പറഞ്ഞ കാര്യം ശരിയാണെന്നതില്‍ ഉത്തമബോധ്യമുണ്ട്.
കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാര്‍ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്.
സ്വന്തം മണ്ഡലത്തിലെ എംഎല്‍എമാരുമായി കരാറുകാര്‍ വരുന്നതില്‍ തെറ്റില്ല.
ചില എം.എല്‍.എമാര്‍ മറ്റ് മണ്ഡലങ്ങളില്‍ ഇടപെടുന്നുവെന്നും മന്ത്രി പറഞ്ഞു.
ചില പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ചില കരാറുകാര്‍ എതിരുനില്‍ക്കാറുണ്ട്. അതിന് ചില ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കും. ഇക്കാര്യമാണ് നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത്.
എല്ലാ എംഎല്‍എമാരും ഇതിനെ അനുകൂലിച്ചു.
സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ക്ക് എം.എല്‍.എമാര്‍ക്ക് കരാറുകാരുമായി മന്ത്രിയെ കാണേണ്ടി വരും. അതേസമയം, മറ്റു മണ്ഡലങ്ങളിലെ കാര്യങ്ങള്‍ക്ക് കരാറുകാരുമായി മന്ത്രിയെ കാണുന്നത് പ്രശ്‌നമുണ്ടാക്കും.
ആ മണ്ഡലത്തിലെ എം.എല്‍.എക്ക് മറ്റൊരു അഭിപ്രായം ഉണ്ടാകാമെന്നും റിയാസ് പറഞ്ഞു.
എല്ലാ കരാറുകാരും എഞ്ചിനീയര്‍മാരും മോശക്കാരാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അതേസമയം, ചില എഞ്ചിനീയര്‍മാരും കരാറുകാരും തമ്മില്‍ മോശം കൂട്ടുകെട്ടുണ്ട്.
പൊതുമരാമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം കാഴ്ചക്കാരല്ല, കാവല്‍ക്കാരാണ്. കണ്ണിലെ കൃഷ്ണമണി പോലെ ചിലത് കാണണം.
കരാറുകാരില്‍ ആരെങ്കിലും തെറ്റ് ചെയ്താല്‍ വിവാദം വന്നതുകൊണ്ട് നിലപാടില്‍ അയവു വരുത്തില്ല.
വിവാദങ്ങളിലൂടെ നാടിനെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും തെറ്റായ പ്രവണതയ്ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സഭയില്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പറഞ്ഞതല്ലെന്നും ആലോചിച്ചുറച്ച് പറഞ്ഞതാണെന്നും മന്ത്രി റിയാസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍