'ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു'; തിങ്കളാഴ്ച്ച വരെ കനത്ത മഴ, ജാഗ്രത നിര്‍ദ്ദേശം
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലെയും അറബി കടലിലെയും ന്യൂന മര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ മഴയുടെ ശക്തി വര്‍ധിക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലക്കണമെന്നുമാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ആറ് ജില്ലകളിലും നാളെ പത്തനംതിട്ട മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ കാറ്റ് വീശാനാണ് സാധ്യത.
പുതിയ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കാനാണ് സാധ്യത. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115 എംഎം വരെ മഴ ലഭിക്കുമെന്നും അറിയിപ്പുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍