ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുവെച്ചു, കുടകില്‍ ബീഫ് വിറ്റ മലയാളി പിടിയില്‍
മൈസൂരു: കന്നുകാലി കശാപ്പിന് നിരോധനമുള്ള കർണാടകത്തിൽ ബീഫ് വിറ്റ മലയാളിയെ അറസ്റ്റുചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറായ പി. വിനോദാണ് പിടിയിലായത്. കുടകിലെ മാനന്തവാടി-കുട്ട റോഡിലാണ് ഇദ്ദേഹം ബീഫ് വിൽപ്പന നടത്തിയത്.
ചരക്കു കൊണ്ടുപോകുന്ന ഓട്ടോറിക്ഷയിൽ കെട്ടിടനിർമാണ സാമഗ്രികൾ നിറച്ച് അതിനുള്ളിൽ ബീഫ് ഒളിപ്പിച്ചുവെച്ചായിരുന്നു വിൽപ്പന.
ഇതേക്കുറിച്ച് വിവരം ലഭിച്ച ആർ.എസ്.എസ്. പ്രവർത്തകർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ജോഡുബീട്ടിക്ക് സമീപം വിൽപ്പന നടത്തവേയാണ് പിടിയിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍