താമരശ്ശേരി
സി. നാസർ സാഹിബ് ഒന്നാം ചരമവാർഷികം; പി.സി.എച്ച് ഫൗണ്ടേഷൻ ഗ്രീൻ ആർമി കൊടുവള്ളി ആംബുലൻസിലേക്ക് മെഡിക്കൽ എക്യുപ്മെൻറ്സ് കൈമാറി.
താമരശ്ശേരി: ജീവകാരുണ്യ പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന് അകാലത്തിൽ വിട പറഞ്ഞു പോയ പി.സി. നാസറിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കുടുംബാഗങ്ങൾ നേതൃത്വം നൽകുന്ന പി.സി.എച്ച് ഫൗണ്ടേഷൻ കൊടുവള്ളി ഗ്രീൻ ആർമി (ഹരിത സേന) ട്രസ്റ്റിന് മെഡിക്കൽ എക്യുപ്മൻസ് കൈമാറി.
കൊടുവള്ളി മണ്ഡലം കേന്ദ്രീകരിച്ച് അഞ്ചു വർഷത്തോളമായി പ്രവർത്തിക്കുന്ന ഹരിത സേന ട്രസ്റ്റ് പ്രധാനമായും കാരുണ്യ സനദ്ധ സേവനങ്ങളും വിദ്യാഭ്യാസ - മെഡിക്കൽ സഹാധനങ്ങളും നൽകി വരുന്നു.
നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യമായും അല്ലാതെ കുറഞ്ഞ നിരക്കിലും, കോവിഡ് കാലത്ത് പ്രത്യേകമായി മികച്ച സർവ്വീസ് നടത്തി വരുന്ന ഗ്രീൻ ആർമി ആംബുലൻസിലേക്ക് പി.സി.എച്ച് ഫൗണ്ടേഷൻ നൽകുന്ന പി.പി.ഇ കിറ്റുകൾ പി.സി. ഫൈസൽ ഗ്രീൻ അർമി ട്രസ്റ്റ് പ്രസിഡണ്ട് നജീബ് തച്ചംപൊയിലിന് കൈമാറി.
പി സി. ഇസ്മായിൽ, ട്രസ്റ്റ് ഭാരവാഹികളും അംഗങ്ങളുമായ റഷീദ് വരുവിൻകാല, മുജീബ് ആവിലോറ, ഷറഫു കൊടുവള്ളി,നദീർ അലി, അലി തച്ചംപൊയിൽ, ഷാജൽ സി.എച്ച് , ടി.പി ഷറഫുദീൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍