സ്പോർട്സ്
സതാംപ്ടണെതിരേ ആന്‍ഫീല്‍ഡില്‍ തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍; ന്യൂകാസിലിനെ തകര്‍ത്ത് ആഴ്‌സണല്‍
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടണെതിരേ തകർപ്പൻ ജയവുമായി യർഗൻ ക്ലോപ്പിന്റെ ലിവർപൂൾ. ആൻഫീൽഡിൽ എതിരില്ലാത്ത നാലു ഗോൾ ജയത്തോടെ അവർ ഒന്നാമതുള്ള ചെൽസിയുമായുള്ള അകലം ഒരു പോയന്റാക്കി കുറച്ചു.
ഡിയോഗോ ജോട്ട ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ തിയാഗോ അൽകാൺട്രയും വിർജിൽ വാൻഡൈക്കുമാണ് ലിവർപൂളിന്റെ മറ്റ് സ്കോറർമാർ.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ജോട്ടയിലൂടെ ലിവർപൂൾ മുന്നിലെത്തി. ഇടതുവിങ്ങിൽ നിന്ന് റോബർട്സൺ നൽകിയ ക്രോസ് ജോട്ട വലയിലെത്തിക്കുകയായിരുന്നു.
32-ാം മിനിറ്റിൽ ജോട്ട വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ വലതു വിങ്ങിൽ നിന്ന് മുഹമ്മദ് സലാ നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ.
അഞ്ചു മിനിറ്റിനകം തിയാഗോ ലിവർപൂളിന്റെ ലീഡുയർത്തി. 52-ാം മിനിറ്റിൽ അലക്സാണ്ടർ അർണോൾഡിന്റെ പാസിൽ നിന്നായിരുന്നു ഗോൾ.
ന്യൂകാസിലിനെ തകർത്ത് ഗണ്ണേഴ്സ്
സ്വന്തം മൈതാനത്ത് ന്യൂകാസിലിനെതിരേ തകർപ്പൻ ജയവുമായി ആഴ്സണൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ആർട്ടേറ്റയുടെ സംഘത്തിന്റെ ജയം.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 56-ാം മിനിറ്റിൽ ബുകായോ സാക്കയാണ് ഗണ്ണേഴ്സിനെ മുന്നിലെത്തിച്ചത്. 66-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി ടീമിന്റെ രണ്ടാം ഗോൾ സ്വന്തമാക്കി.
ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 23 പോയന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍