ബോധവൽക്കരണ ക്ലാസ് നടത്തി.


താമരശ്ശേരി വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ഭാരത് സ്കൗട്ട്  യൂണിറ്റും താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി . പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ മെമ്പർ റംസീന നരിക്കുനി ഉദ്ഘാടനം ചെയ്തു.സിവിൽ എക്സൈസ് ഓഫീസർ  ശ്രീ പ്രസാദ് വിഷയാവതരണം നടത്തി. 

പ്രിവന്റീവ്ഓഫീസർ സന്തോഷ് ചെറുവോട്ട് മുഖ്യപ്രഭാഷണം നടത്തി.ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു വി ജോർജ്
പിടിഎ പ്രസിഡണ്ട് പി എം അബ്ദുൽ മജീദ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ അസീസ്
സ്കൗട്ട്  കോഡിനേറ്റർ ഹംസ
എൻഎസ്എസ് ലീഡർ അനാമിക ജസീൽ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍