സ്വകാര്യ ബസുകള്‍ 21 മുതല്‍ അിശ്ചിതകാല സമരത്തിലേക്ക്


സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ അഞ്ചുരൂപയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ധനവില ഭീമമായി ഉയര്‍ന്നു. സ്‌പെയര്‍പാര്‍ട്‌സ് വില കുത്തനെകൂടി. എന്നിട്ടും കാലോചിതമായ ചാര്‍ജ് വര്‍ധനയില്ലാതെ ബസ് ഉടമകള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല. ആശാവഹമായ ഒരു നീക്കവും സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈ മാസം 21 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിക്കുന്നതെന്നും കൊച്ചിയില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ആറുരൂപയാക്കണമെന്നതുമാണ് ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍