നിവേദനം നൽകി.
താമരശ്ശേരി. കട്ടിപ്പാറ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും കാട്ടുകുരങ്ങൻന്മാരുടെ ശല്യം ദിവസം ന്തോറും വർദ്ധിച്ച് കൊണ്ടിരിക്കുന്നു. കാടുകളിൽ പഴവർഗ്ഗങ്ങളും - കായ്കനികളും ലഭിക്കാത്ത കുരങ്ങൻമാർ കൂട്ടതോടെ കൃഷി ഭുമിയിലേക് വന്ന് കൊണ്ടിരിക്കുന്നു. ചമൽ അബേദ്ക്കർ ഭാഗം .പൂവൻമല .പി ലാ കണ്ടി. അമരാട്. വയലും തറ .കരീഞ്ചോല .മുതലായ പല പ്രദേശങ്ങളിലും കാട്ടുകുരങ്ങൻന്മാർ പകൽ സമയങ്ങളിൽ കായ്ഫലമുള്ള തെങ്ങുകളിൽ കയറി മച്ചിങ്ങ .കരിക്ക് 'തേങ്ങ .മുതലായവ മുഴുവൻ പറിച്ച് നശിപ്പിച്ച് കൊണ്ടിരിക്കുന്നു. കൃഷി ഭുമിയിലെ വാഴ കുലകൾ മുതലായവയും നശിപ്പിക്കുന്നു. കാർഷിക ഉൽപ്പനങ്ങൾ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കാട്ടുകുരങ്ങൻന്മാരെ വനം വകുപ്പ് കെണി കുട് വെച്ച് പിടി കുടുകയോ. അല്ലെങ്കിൽ കൂട്ടത്തോടെ നശിപ്പിക്കുകയോ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റ്യൻ താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫിസർക്ക് നിവേദനം നൽകി. കെണി കൂട് വെച്ച് കുരങ്ങൻമാരെ പിടി കൂടാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ ഉറപ്പ് നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍