കോഴിക്കോട് ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു. 37 വയസ്സുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്ന് എത്തിയതിന് ശേഷം അസുഖം ബാധിച്ച് ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയിലാണ് കോളറ കണ്ടെത്തിയത്. ഇപ്പോള്‍ അസുഖം ബാധിച്ചത് നാട്ടില്‍ നിന്നാകില്ലെന്നാണ് അധികൃതര്‍ കരുതുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍