അവേലത്ത് ഉറൂസ് ഇന്ന് തുടങ്ങുന്നു

കോഴിക്കോട്: ചരിത്രത്തിന്റെ ഭാഗമായ അവേലത്ത് സയ്യിദന്മാരുടെ ഉറൂസ് മുബാറകിന് കാന്തപുരം സാദാത്ത് മഖാമില്‍ ഇന്ന്(വ്യാഴം) തുടക്കമാകും. പ്രഗത്ഭരായ സാദാത്തുക്കളും പണ്ഡിതരും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ സംബന്ധിക്കും.

ഇന്ന് വൈകുന്നേരം നാല് മണിക്ക് കാരക്കാട് മഖാമില്‍ നിന്നുള്ള പതാക വരവോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. 5.30ന് അവേലത്ത് പൂക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. എഴ് മണിക്ക് കലാകാരന്മാര്‍ പങ്കെടുക്കുന്ന ഇശല്‍ നിലാവ് നടക്കും. അഡ്വ. കെ എം സച്ചിന്‍ദേവ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ദൈ്വമാസ സ്വലാത്ത്, മഹല്ല് വരവ്, മഹല്ല് സംഗമം, മദനീയം, ശാദുലി റാത്തീബ്, ക്വിസ് മത്സരം, മതപ്രഭാഷണം തുടങ്ങിയ പരിപാടികളാണ് ഉറൂസിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഉറൂസിന്റെ ഭാഗമായുള്ള മഹല്ല് വരവ് നാളെ(വെള്ളിയാഴ്ച) വൈകുന്നേരം നാല് മണിക്ക് നടക്കും. ചുറ്റുവട്ടത്തെ നിരവധി മഹല്ലുകളില്‍ നിന്ന് ഉറൂസിനുള്ള വിഭവങ്ങളുമായാണ് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുക.  സാദാത്ത് മഖാം പരിസരത്ത് സാദാത്തുക്കളും പണ്ഡിതരും മഹല്ല് കമ്മിറ്റി ഭാരവാഹികളും അതിഥികളെ സ്വീകരിച്ച് മധുരം നല്‍കും. തുടര്‍ന്ന് മഖാം സിയാറത്ത് നടക്കും.    തുടര്‍ന്ന് വൈകുന്നേരം 6.30ന് നടക്കുന്ന ദൈ്വമാസ സ്വലാത്തിന് സയ്യിദ് അബ്ദുസ്സ്വബൂര്‍ തങ്ങള്‍ അവേലം നേതൃത്വം നല്‍കും. ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ കെ അഹമ്മദ് കുട്ടി മുസ്‌ല്യാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദല്‍ അവേലം അധ്യക്ഷത വഹിക്കും. ടി സിദ്ദീഖ് എം എല്‍ എ അതിഥിയായി പങ്കെടുക്കും.  ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര മുഖ്യപ്രഭാഷണം നടത്തും.  വിവിധ ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കാണ് രൂപം നല്‍കയിരിക്കുന്നത്.
സമാപന ദിവസമായ 13ന് വൈകുന്നേരം ആറിന് നടക്കുന്ന ദിക്‌റ് ഹല്‍ഖക്ക് ഡോ. സയ്യിദ് സബൂര്‍ തങ്ങള്‍ അവേലം നേതൃത്വം നല്‍കും. 7.30ന് നടക്കുന്ന സമാപനസംഗമം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കെ മുരളീധരന്‍ എം പി, ഡോ. എം കെ മുനീര്‍ എം എല്‍ എ, അഡ്വ. പി ടി എ റഹീം എം എല്‍ എ, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങിയവര്‍ സംബന്ധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍