കത്തോലിക്കാ കോൺഗ്രസ് ഹാർട് ലിങ്ക്സ് പദ്ധതി : നിർമ്മാണം പൂർത്തീകരിച്ച ഭവനം കൈമാറി.
കോഴിക്കോട് :കത്തോലിക്ക കോൺഗ്രസ് ഹാർട്ട് ലിങ്ക്സ് ( ഹൃദയ ചങ്ങല ) പദ്ധതി പ്രകാരം താമരശ്ശേരി രൂപതയിൽ നിർധന കുടുമ്പത്തിനായി നിർമ്മാണം പൂർത്തീകരിച്ച ഭവനം കൈമാറി. കോഴിക്കോട് ജില്ലയിലെ മൈലള്ളാം പാറയിൽ നിർമ്മിച്ച വീടിന്റെ ആശീർവാദകർമ്മവും താക്കോൽ ദാനവും താമരശ്ശേരി രൂപത മെത്രാനും കത്തോലിക്ക കോൺഗ്രസ് ബിഷപ് ലഗ്ഗേറ്റുമായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവ്വഹിച്ചു.
പാവപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും പക്ഷം ചേരുവാനുള്ള യേശുക്രിസ്തുവിന്റെ ആഹ്വാനം ഉൾക്കൊണ്ട് കത്തോലിക്കാ കോൺഗ്രസ് നടപ്പാക്കുന്ന ഹാർട്ട് ലിങ്ക്സ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഗുരുതരമായ കരൾ രോഗത്തിന് അടിമയായ ഒരാളുടെ കുടുമ്പത്തിന് താമരശ്ശേരി രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നല്കിയത്. സുമനസുകളായ നിരവധി പേരുടെ സഹായ സഹകരണങ്ങളിലൂടെയാണ് ഭവന നിർമ്മാണം പൂർത്തിയാക്കിയത്.
ഭവനത്തിന്റെ കൈമാറ്റ ചടങ്ങിൽ കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ: മെൽബിൻ വെള്ളക്കാക്കുടി , മൈലള്ളാംപാറ വികാരി ഫാ.അഗസ്റ്റിൻ പാറ്റാനി, രൂപത പ്രസി. ഡോ: ചാക്കോ കാളംപറമ്പിൽ , ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ , ഗ്ലോബൽ സെക്രടറി
ബേബി പെരുമാലിൽ, ര ഹാർട്ട് ലിങ്ക്സ് രൂപത കോ-ഓർഡിനേറ്റർ ഷാജി കണ്ടത്തിൽ,
ഭവനനിർമ്മാണ കമ്മറ്റി കൺവീനർ സതീഷ് പെരുമ്പള്ളിൽ, ജോർജ്ജ് കുര്യത്ത്,പ്രിൻസ് തിനംപറബിൽ, സണ്ണി കോക്കാപ്പിള്ളി, കേണൽ മോഹൻദാസ് ,തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍