തച്ചംപൊയിൽ
വഖഫ് ബോർഡ് നിയമനം; സർക്കാർ തീരുമാനത്തിനെതിരെ പള്ളിപ്പുറം - വാടിക്കൽ ടൗൺ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.
താമരശ്ശേരി:വിശ്വാസി സമൂഹത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാർ വഖഫ് ബോർഡിന് കീഴിലെ നിയമനങ്ങൾ പി.എസ് സി ക്ക് വിട്ട തീരുമാനത്തിനെ തിരെ പള്ളിപ്പുറം- വാടിക്കൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.
മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്. എഫ്, കെ.എം.സി.സി, എസ് ടി.യു പ്രവർത്തകർ അണിനിരന്ന പ്രകടനത്തിന് ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.പി. റഹീം, നാസർ ബാവി, കെ.പി.എസ് നാസർ, നൗഷിൽ,ഷമീർ ഓനി, ഷംസു കെ.കെ, വി.സി അസ്റു, റാഫി നെല്ലിപ്പൊയിൽ, ബസ്സീം വാടിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
വാടിക്കൽ അങ്ങാടിയിൽ നടന്ന പ്രതിഷേധ സംഗമം എൻ.കെ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അലി തച്ചംപൊയിൽ, പി.ലത്തീഫ് മാസ്റ്റർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍