ഗ്രീൻ ആർമി കൊടുവള്ളി കുടുംബ സംഗമം; സനദ്ധ സേവകരെ ആദരിക്കലും കലാപരിപ്പാടികളും സംഘടിപ്പിച്ചു


താമരശ്ശരി: ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്തെ അറിയപ്പെടുത്ത കൂട്ടായ്മയായ ഗ്രീൻ ആർമി കൊടുവള്ളി (ഹരിത സേന സൊസൈറ്റി  റെജി. KKD 213/2017) യുടെ  കുടുംബ സംഗമം പ്രസിഡണ്ട് നജീബ് തച്ചംപൊയിലിന്റെ അദ്ധ്യക്ഷതയിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി കാലത്ത് നിസ്വാർത്ഥ മാതൃക  സേവനത്തിന് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെംബർമാരായ എം.കെ സൗദ ബീവി, ബുഷ്റ അഷ്റഫ് എന്നിവരെയും ഗ്രീൻ ആർമി അംഗങ്ങളായ സനദ്ധ സേവകരെയും, ബാഹിർ മെമോറിയൽ ആംബുലൻസ് ഡ്രൈവേഴ്സിനെയും ചടങ്ങിൽ ആദരിച്ചു. ആര്യം കുളം ബ്രീസ് ലാന്റ് അഗ്രി ഫാം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 
അഷ്റഫ് തങ്ങൾ തച്ചംപൊയിൽ,എം.ടി അയൂബ് ഖാൻ,ഒ.കെ.എം റംല,എം.എ ബഷീർ,സിദ്ദീഖ് മലബാരി,അച്ചൂർ, ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഷറഫു കൊടുവള്ളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും നദീറലി പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.മുജീബ് ആവിലോറ സ്വാഗതവും റഷീദ് വരുവിൻ കാല നന്ദിയും പറഞ്ഞു.
 ഗ്രീൻ ആർമി അംഗങ്ങളും ബന്ധുക്കളും സഹകാരികളുo കുട്ടികളും പങ്കെടുത്ത വിപുലമായ  പരിപാടിയിൽ വിവിധ മത്സരകളും കലാ പ്രകടനങ്ങളും  സംഗമത്തിന് മാറ്റുകൂട്ടുകയും ഇശൽ നിലാവ് പരിപാടിക്ക് കൊഴുപ്പേകുകയും ചെയ്തു. 
മത്സരങ്ങളിലെ വിജയികൾക്ക് ഒ.കെ.എം കുഞ്ഞി സാഹിബ്, എം. മുഹമ്മദ് സാഹിബ് തച്ചംപൊയിൽ, മുജീബ് മനയ്യത്ത്,ജബ്ബാർ പട്ടിണിക്കര,സിറാജ് ( ഡ്രൈവിംഗ് സ്കൂൾ), ജാഫർ കണിയാറക്കൽ എന്നിവർ സമ്മാന വിതരണം നിർവ്വഹിക്കുകയും ബെസ്റ്റ് ഫാമിലിക്ക് സ്റ്റൈപ്പ് ഫൂട്ട് വെയർ കൊടുവള്ളി നൽകിയ ആകർഷണീയമായ സമ്മാനം സ്ഥാപനം എം.ഡി. ഷാജഹാൻ കുടുംബങ്ങൾക്ക് നൽകി.
    നാസർ ബാവി എം.എ അബീഷ്,ഷാജൽ തച്ചംപൊയിൽ, വിച്ചി അവേലം,  സമദ് വാവാട് , ഗഫൂർ പട്ടിണിക്കര  , നസൽ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍