ഇരുചക്രവാഹനങ്ങൾക്ക് കടന്നു പോവാൻ നാട്ടുകാർ പല സ്ഥാപിച്ചു : പൊളിച്ചു ടിപ്പർ ലോറി
താമരശ്ശേരി: കോരങ്ങാട് അൽഫോൻസാ - TT മുക്കിന് സമീപം കലുങ്ക് പുനർനിർമാണ ജോലികൾക്കായി പൊളിച്ചിട്ട കലുങ്കിന് സമീപം ഇരുചക്ര വാഹനങ്ങൾ കടന്നുപോകാൻ നാട്ടുകാർ സ്ഥാപിച്ച തൽക്കാലിക പാലം ലോറി കയറ്റി പൊളിച്ചതായി പരാതി.
ഇരുചക്രവാഹനം മാത്രം കടന്നുപോവുക എന്ന ബോർഡ് വെച്ചിട്ടും നാട്ടുകാരുടെ കണ്ണുവെട്ടിച്ചു വന്ന നിസാൻ ടിപ്പർ പാലം ഒളിക്കുകയായിരുന്നു. ഇതുകാരണം കാൽനടയാത്രക്കാർക്ക് പോലും കടന്നു പോകാൻ പറ്റാതെ ആയെന്ന് നാട്ടുകാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍