ദേഹമാസകലം വ്രണം; യുവതിയ്ക്കു ദാരുണാന്ത്യം; മന്ത്രവാദമെന്ന് ബന്ധുക്കൾ

കോഴിക്കോട് നാദാപുരം കല്ലാച്ചി സ്വദേശിനി മരിച്ചത് മന്ത്രവാദത്തെത്തുടര്‍ന്നെന്ന പരാതിയുമായി ബന്ധുക്കള്‍. കുനിങ്ങാട് കിഴക്കയിൽ നൂർജഹാൻ മൻസിലിൽ ജമാലിന്റെ ഭാര്യ നൂർജഹാൻ ആണ് മരിച്ചത്. ആറ് മാസം മുമ്പ് കല്ലാച്ചിയിലെ വീട്ടില്‍ ഇവര്‍ക്ക് മന്ത്രവാദ ചികില്‍സ നടത്തിയിരുന്നു. അന്ന് ബന്ധുക്കള്‍ ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഭര്‍ത്താവ് തുടര്‍ ചികില്‍സ നല്‍കാതെ മന്ത്രവാദ ചികില്‍സക്കായി വീണ്ടും ആലുവയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ദേഹമാസകലം വ്രണം ബാധിച്ച നിലയിലായിരുന്ന നൂര്‍ജഹാന്‍ ഇന്ന് പുലര്‍ച്ചെയാണ് ആലുവയില്‍ മരിച്ചത്. അസ്വഭാവിക മരണത്തിന് വളയം പൊലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍