എട്ടുമാസം മുമ്പ് വിവാഹം; യുവതി ഭര്‍ത്തൃവീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍

പേരാമ്പ്ര: കൈതക്കലിൽ യുവതിയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പുൽപ്പള്ളി പെരിക്കല്ലൂർ തകിടിയിൽ ഷാജഹാന്റെ മകളും കൈതക്കൽ കാഞ്ഞിരോളി ബിപിലേഷിന്റെ ഭാര്യയുമായ റിനിഷയെയാണ് (23) വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടത്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം പുൽപ്പള്ളിയിലേക്ക് കൊണ്ടുപോയി. എട്ടുമാസം മുമ്പായിരുന്നു റിനിഷയുടെ വിവാഹം.

സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കളുടെ പരാതിയിൽ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡി.വൈ.എസ്.പി. ജയൻ ഡൊമനിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍