അപകടം പതിവായ വട്ടക്കുണ്ട് പാലത്തിന് സമീപം നാട്ടുകാര്‍ ദേശിയ പാത ഉപരോധിച്ചു.
താമരശ്ശേരി: വട്ടക്കുണ്ട് പാലത്തിന് സമീപം നാട്ടുകാര്‍ ദേശിയ പാത ഉപരോധിച്ചു. പാലത്തിന്റെ ശോചനീയാവസ്ഥ കാരണം അപകടം പതിവായിട്ടും നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം. മുസ്ലിംലീഗ്, എസ് ഡി പി ഐ പ്രവര്‍ത്തകരാണ് റോഡ് ഉപരോധിച്ചത്.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കാറ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയാണ് യാത്രക്കാരനെ കരക്കെത്തിച്ചത്. അടുത്തിടെ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്. പാലം പുതുക്കി പണിയാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഉപരോധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍