ബിരിയാണി ചലഞ്ചിന് കൈത്താങ്ങായി പൂർവ്വ വിദ്യാർത്ഥിയുടെ കുടുംബവും...
താമരശ്ശേരി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സമഗ്രവികസനത്തിന് ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ജനുവരി 18 ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിലേക്കുള്ള വിഭവ സമാഹരണ യഞ്ജത്തിൻ്റെ ഭാഗമായി, കഴിഞ്ഞ വർഷം അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ അഭിലാഷിൻ്റെ സ്മരണക്കായി നൽകിയ സംഭാവന മാതാവ് ബബിതയിൽ നിന്നും പി.ടി എ പ്രസിഡൻ്റ് പി.എം.അബ്ദുൽ മജീദ് ഏറ്റുവാങ്ങുന്നു.ജനറൽ കൺവീനർ അഷ്റഫ് കോരങ്ങാട്, പ്രധാനധ്യാപിക ജ്യോതി മാനോത്ത്,സലാം മാസ്റ്റർ, ഇഖ്ബാൽ പൂക്കോട് തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍