ഏഴു വയസ്സുള്ള മകനെ ഉപദ്രവിച്ചിരുന്നു, ലഹരിക്ക് അടിമ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്


കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കുഞ്ഞിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയ്ക്കെതിരെ വഞ്ചനാക്കുറ്റവും ഗാർഹിക–ബാലപീഡന വകുപ്പുകളും ചുമത്തി. 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് ബാദുഷയ്ക്കെതിരെ നീതു ഉന്നയിച്ചിരിക്കുന്നത്.

ഏഴുവയസ്സുള്ള മകനെ ഉപദ്രവിച്ചിരുന്നതായും നീതു പരാതിയിൽ പറയുന്നുണ്ട്. ഇബ്രാഹിം ബാദുഷ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

കാമുകൻ പിരിയാതിരിക്കാനാണ് പ്രസവ വാർഡിൽനിന്ന് കുട്ടിയെ തട്ടിയെടുത്തതെന്നാണു നീതുവിന്റെ മൊഴി. കാമുകൻ ഇബ്രാഹിം ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തിതീർക്കുകയായിരുന്നു ലക്ഷ്യം. ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയാറായതും കൃത്യത്തിന് പ്രേരിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍