നവജാത ശിശുവിനെ കടത്താന്‍ ശ്രമിച്ചത് കളമശ്ശേരി സ്വദേശിനി; 'റാക്കറ്റ് ആണോന്ന് സംശയം'; മന്ത്രി വാസവന്‍
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് ദിവസം പ്രായമായനവജാത ശിശുവിനെ കടത്താന്‍ ശ്രമിച്ചത് എറണാകുളം കളമശ്ശേരി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. കളമശ്ശേരി സ്വദേശി നീതു (23) ആണ് അറസ്റ്റിലായത്. കുട്ടിക്കടത്തിന് പിന്നില്‍ റാക്കറ്റോണോയെന്ന് സംശയമുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വാസവന്‍ പറഞ്ഞു.
സംഭവം അപ്രതീക്ഷിതമായാണ് നടന്നത്. തിരുവല്ലയില്‍ നിന്നാണ് വരുന്നതെന്ന് യുവതി പറഞ്ഞു. യുവതിയുടെ കൂടെ മറ്റൊരു ആണ്‍കുട്ടി കൂടിയുണ്ടെന്നും മന്ത്രി പറഞ്ഞു. യുവതി പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. കുഞ്ഞിന് നിറ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് അമ്മയുടെ കയ്യില്‍ നിന്നും കൊണ്ടുപോയതെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
അറസ്റ്റിലായ നീതുവിനെ ചോദ്യം ചെയ്തുവരികയാണ്. മൂന്ന് മാസം മുമ്പ് യുവതിയെ വ്യാജ ഡെന്റല്‍ ഡോക്ടറായി തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. താക്കീത് നല്‍കി യുവതിയെ പിന്നീട് വിട്ടയച്ചിരുന്നു. കുഞ്ഞിനെ തട്ടിയെടുത്തതിന് പിന്നില്‍ മറ്റ് ആരെങ്കിലും ഉണ്ടോയെന്ന് സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്.
ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയുടെ കുഞ്ഞിനെയാണ് കടത്താന്‍ ശ്രമിച്ചത്. ചികിത്സക്ക് വേണ്ടി കുഞ്ഞിനെ ചോദിച്ചുവന്ന നഴ്‌സിന് കൈമാറുകയായിരുന്നു. എന്നാല്‍ ഏറെ വൈകിയിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് തട്ടിക്കൊണ്ടുപോയതാണെന്ന് മനസ്സിലായത്.
പൊലീസിന്റെ സമയോജിതമായ ഇടപെടലാണ് കുഞ്ഞിനെ മണിക്കൂറുകള്‍ക്കുളളില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചത്. കുഞ്ഞിനെ കാണാതായതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ പൊലീസ് അമ്മയ്ക്ക് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
നീതു കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തുണ്ടായിരുന്നുവെന്ന് മറ്റ് രോ?ഗികളുടെ കൂട്ടിരിപ്പുകാര്‍ സ്ഥിരീകരിക്കുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ജിവനക്കാരിയല്ലാത്ത ഒരാള്‍ എങ്ങനെ കയറിപ്പറ്റിയെന്നത് വ്യക്തമല്ല. ഗൈനക്കോളജി വാര്‍ഡില്‍ നിന്ന് തട്ടിയെടുത്ത കുഞ്ഞിനെ ലോഡ്ജിലെത്തിച്ചത് എന്തിനാണെന്നും വ്യക്തതയില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍