കോഴിക്കോട് വാഹനാപകടം: മടവൂർ സ്വദേശികളായ ഭാര്യയും ഭർത്താവും മരണപ്പെട്ടു

കോഴിക്കോട് ദേശീയപാത ബൈപ്പാസിലെ അറപ്പുഴ പാലത്തിന് സമീപം വാഹനാപകടം. രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

കോഴിക്കോട് മടവൂര്‍ അരങ്കിൽ താഴം എതിരം മലയിൽ സ്വദേശികളായ കൃഷ്ണന്‍കുട്ടി (55) ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്.


ലോറി കാറിനുനേരേ ഇടിച്ചു കയറുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. കാര്‍ തകര്‍ന്ന് ലോറിയുടെ അടിയിലേക്ക് കയറിപ്പോയി. ഗുഡ്‌സ് ഓട്ടോയും അപകടത്തില്‍പ്പെട്ടു. ഒരു കുടുംബത്തിലെ മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്നു തൊണ്ടയാട് രാമനാട്ടുകര റോഡില്‍ ഏറെനേരം ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍