കാറിടിച്ച് മരണം; കാറിൽ 2 വിദ്യാര്‍ഥിനികൾ; യുവാക്കള്‍ക്കെതിെര പോക്സോ കേസും
കൊച്ചി കലൂരിൽ കാറിടിച്ച് വഴിയാത്രക്കാരനെ കൊലപ്പെടുത്തിയ യുവാക്കൾക്കെതിരെ പോക്സോ കേസും. തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പെൺകുട്ടികളിൽ ഒരാളെ ലഹരി മരുന്ന് നൽകി ലൈംഗിക ചൂഷണം നടത്തിയതിനാണ് കേസ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു.
അപകടത്തിന് പിന്നാലെ പെൺകുട്ടികൾ അപകട സ്ഥലത്തുനിന്ന് രക്ഷപെട്ടിരുന്നു. ഇവരെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് നേരത്തേ ലൈംഗിക ചൂഷണം നടന്നതായി വ്യക്തമായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിടിച്ച് കഴിഞ്ഞ വ്യാഴം രാത്രിയിലാണ് വഴിയാത്രക്കാരൻ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് എം.ഡി.എം.എ യും കഞ്ചാവും കണ്ടെടുത്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
1 അഭിപ്രായങ്ങള്‍
സ്ത്രീകൾ എന്തിന് അന്യ
മറുപടിഇല്ലാതാക്കൂപുരുഷന്മാരുടെ കൂടെ പോകുന്നു.
ഇവിടെ ആ സ്ത്രീകളും കുറ്റക്കാരാണ്.