മാർച്ച് 28നും 29നും ദേശീയ പണിമുടക്ക്; കേന്ദ്ര ബജറ്റിനെതിരെ അഖിലേന്ത്യാ പ്രതിഷേധം
കേന്ദ്ര സർക്കാർ ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മാർച്ച് 28നും 29നും സംയുക്ത തൊഴിൽ പണിമുടക്ക്. സർക്കാർ ജീവനക്കാർ മുതൽ കാർഷകരുൾപ്പെടെ പണിമുടക്കിൽ പങ്കെടുക്കും സിഐടിയു. ഐഎൻടിയുസി, ഐഐടിയുസി, തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഇന്നലെയും ഇന്നും നടത്താനിരുന്ന ദേശീയ പണിമുടക്ക് കൊവിഡ് സാഹചര്യങ്ങളെ തുടർന്നും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് പണിമുടക്ക് മാർച്ച് 28,29 തീയതികളിലേക്ക് മാറ്റിയത്. ദേശീയ പണിമുടക്കിന് മുന്നോടിയായി 25ന് അഖിലേന്ത്യാ പ്രതിഷേധം നടത്തുമെന്ന് സംഘടനകൾ അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി കണ്ണൂർ ജില്ലയിലെ 18 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന് സിഐടിയു അറിയിച്ചു. പാർലമെന്റ് ബജറ്റ് സമ്മേളനം നടക്കുന്ന ഫെബ്രുവരി അവസാനത്തിൽ ദേശീയ പണിമുടക്ക് നടത്താൻ കഴിഞ്ഞ നവംബറിലാണ് തീരുമാനമെടുത്തിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍