താമരശ്ശേരിയിൽ ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

താമരശ്ശേരി: താമരശ്ശേരിക്കടുത്ത്  കാരാടിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ലോറിക്ക് പിറകിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ  ഗുരതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പുതുപ്പാടി മലപുറം പിസിക്കുന്ന് അമ്പാഴത്തോട് അഷറഫിൻ്റെ മകൻ അഷ്ഹർ (21) ആണ് മരിച്ചത്.മാതാവ്: ഹസീന. സഹോദരിമാർ ഷഫാന, അഫ്രിൻ. മലപുറം തിരുപ്പൂർ തുകൽ എന്ന വസ്ത്ര വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു.അഷ്ഹറിനെ കൂടാതെ കാറിലുണ്ടായിരുന്ന മറ്റ് 4 പേർക്കും പരിക്കേറ്റിരുന്നു.

അപകടത്തിൽ തകർന്ന കാർ

മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  പോസ്റ്റ്മോർട്ടം നടപടികൾ ശേഷം വെള്ളിയാഴ്ച  ബന്ധുക്കൾക്ക് വിട്ടു നൽകും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍