സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ; ഇന്നത്തെ നിരക്കുകൾ


കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ച് 36320ൽ എത്തി. ഒരു ഗ്രാമിന് 20 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4540 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില  വർദ്ധിക്കുന്നത്.

ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സ്വർണവില. മൂന്നാം തീയതി പവന് 160 രൂപ വർദ്ധിച്ച് 36080 രൂപയായി. പിന്നീട് മാറ്റമില്ലാതെ മൂന്നു ദിവസം ഈ വിലയിൽ തുടർന്ന് സ്വർണം കഴിഞ്ഞ ദിവസം വീണ്ടും വർദ്ധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 80 രൂപയും ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും വർദ്ധിക്കുകയായിരുന്നു.

ഫെബ്രുവരി മാസത്തിലെ സംസ്ഥാനത്തെ സ്വർണവില പവന്-

ഫെബ്രുവരി 3- 36,080

ഫെബ്രുവരി 4- 36,080

ഫെബ്രുവരി 5- 36,080

ഫെബ്രുവരി 6- 36,080

ഫെബ്രുവരി 7- 36,160

ഫെബ്രുവരി 8- 36,320 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം സ്വർണത്തിന്റെ മൂല്യം വർദ്ധിച്ച് വരികയാണ്. 2007 ൽ 10,000 രൂപ പവന് വിലയുണ്ടായിന്ന സ്വർണത്തിന് ഇന്ന് 35,000ത്തിന് മുകളിലാണ് വില. സ്വർണവിലയുടെ ഈ വളർച്ച തന്നെയാണ് ഇത്തരത്തിൽ നിക്ഷേപത്തിന് പ്രിയപ്പെട്ടതാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍