സി കെ ശശീന്ദ്രന്റെ വാഹനമിടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക്; നിര്‍ത്താതെ പോയി
കല്‍പ്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്റെ വാഹനമിടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക്. നിര്‍ത്താതെ പോയ വാഹന സഹിതം ഡ്രൈവര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കല്‍പ്പറ്റ പിണങ്ങോട് ജംഗ്ഷനു സമീപം കോ. ഓപ്പറേറ്റീവ് ബാങ്കിനു മുന്‍ വശം വച്ചാണ് അപകടം സംഭവിച്ചത്.
റോഡ് കുറുകെ കടക്കുകയായിരുന്ന സെയ്ഫുദീന്‍, ഭാര്യ ബബിത, മകന്‍ മുഹമ്മദ് സഹല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബബിതയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . കെ ശശീന്ദ്രന്‍ അപകടസമയത്ത് എറണാകുളത്തായിരുന്നു
അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അച്യുതനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍