പാർട്ടി കോൺഗ്രസിനായി സ്വർണവളയും ആടും നൽകി.


മട്ടന്നൂർ : സി.പി.എം. 23-ാം പാർട്ടി കോൺഗ്രസിന്റെ ധനസമാഹരണത്തിലേക്ക് സ്വർണവളയും ആടും നൽകി. മട്ടന്നൂർ കൊക്കയിലെ ഓർമ അഷറഫാണ് മുക്കാൽ പവൻ വരുന്ന സ്വർണവള നൽകിയത്. പാലോട്ടുപള്ളി-കല്ലൂർ റോഡിലെ അൻവർ സാദത്താണ് ആടിനെ നൽകിയത്.

ധനസമാഹരണത്തിനിടെ നേതാക്കൾ വീടുകളിൽ എത്തിയപ്പോഴാണ് വളയും ആടും നൽകാമെന്ന് വീട്ടുകാർ പറഞ്ഞത്. സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ സി.വി. ശശീന്ദ്രൻ വളയും ആടും ഏറ്റുവാങ്ങി. വി.പി. ഇസ്മായിൽ, വി.കെ. സുഗതൻ, അജയൻ തുടങ്ങിയവർ പങ്കെടുത്തു.......


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍