കോരങ്ങാട് കലുങ്ക് നിർമ്മാണം; വെള്ളം ഒഴുകി പോകുന്ന ഭാഗത്ത് കേബിൾ പൈപ്പ് മാറ്റി സ്ഥാപിക്കാതെ അധികൃതർ
താമരശ്ശേരി : എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി കോരങ്ങാട് അങ്ങാടിക്ക് സമീപം നിർമ്മിച്ചു കൊണ്ടിരിക്കുന്ന കലുങ്കിന് കുറുകെയുള്ള ബിഎസ്എൻഎൽ കേബിൾ ഉൾപ്പെടെ മാറ്റി സ്ഥാപിക്കാതെ അധികൃതർ.
മഴക്കാലം എത്തുന്നതോടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ പൈപ്പിൽ തട്ടി നിൽക്കുന്നതോടെ വെള്ളം ഒഴുകി പോകാതെ കലുങ്കിന് സമീപം തങ്ങിനിൽക്കാൻ സാധ്യതയുള്ളതായി നാട്ടുകാർ പറഞ്ഞു. ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍